ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Redmi 10A എന്ന സ്മാർട്ട് ഫോണുകളാണ് ഏപ്രിൽ 20 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.53-inch LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .വാട്ടർഡ്രോപ്പ് notch ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ഫോണുകൾ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയതുകൊണ്ട് തന്നെ MediaTek Helio G25 പ്രോസ്സസറുകൾ പ്രതീക്ഷിക്കാം .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ 4 ജിബിയുടെ റാം വേരിയന്റുകളും വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .REDMI 10A ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 8999 രൂപ മുതലാണ് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്കാണ് ഈ വില പ്രതീക്ഷിക്കുന്നത് .കൂടാതെ 4 ജിബി റാം വേരിയന്റുകൾക്ക് 9999 രൂപയും പ്രതീക്ഷിക്കാം .