ഷവോമിയുടെ പുതിയ Redmi 10ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കുന്നു
ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ആരംഭിക്കുന്നതാണ്
ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ സെയിലിനു എത്തുന്നു .ഷവോമിയുടെ റെഡ്മി 10 ഫോണുകളാണ് ഇന്ന് സെയിലിനു എത്തുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണി മുതൽ ആണ് സെയിൽ ആരംഭിക്കുന്നത് .അതുപോലെ തന്നെ 1000 രൂപയുടെ ക്യാഷ് ബാക്കും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
Xiaomi Redmi 10
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവ പിന്നിലും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 6000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് 10999 രൂപയാണ് .6 ജിബിയുടെ റാം വേരിയന്റുകൾക്ക് 12999 രൂപയും ആണ് .1000 രൂപയുടെ ക്യാഷ് ബാക്ക് ഇന്ന് ലഭിക്കുന്നതാണ് .