ഷവോമി റെഡ്മി 10 പ്രൈം 2022 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
Redmi 10 Prime 2022 സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറക്കി
12999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .Redmi 10 Prime 2022 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Redmi 10 Prime 2022 എന്ന സ്മാർട്ട് ഫോണുകൾ .50 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
Redmi 10 Prime 2022
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400×1080 പിക്സൽ റെസലൂഷനും & Corning Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6000mah ന്റെ ബാറ്ററി ലൈഫിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18W ഫാസ്റ്റ് ചാർജിംഗും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 12999 രൂപയും കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 14999 രൂപയും ആണ് വില വരുന്നത്.