ഡിസ്‌പ്ലേയ്ക്ക് താഴെ ക്യാമറ ;ഇതാ ഒരു തകർപ്പൻ ഫോൺ പുറത്തിറക്കി

ഡിസ്‌പ്ലേയ്ക്ക് താഴെ ക്യാമറ ;ഇതാ ഒരു തകർപ്പൻ ഫോൺ പുറത്തിറക്കി
HIGHLIGHTS

RedMagic 7 Pro ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

ഗെയിമിംഗിന് അനിയോജ്യമായ പ്രോസ്സസറുകളാണ് ഇതിനു നൽകിയിരിക്കുന്നത്

വിപണിയിൽ ഇതാ മറ്റൊരു തകർപ്പൻ സ്മാർട്ട് ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു .RedMagic 7 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു പുതിയ സവിശേഷതകൾ നൽകിയിരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് താഴെയുള്ള ക്യാമറകൾ തന്നെയാണ് .അതുപോലെ തന്നെ ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഫോൺ കൂടിയാണിത് .മറ്റു സവിശേഷതകൾ നോക്കാം .

REDMAGIC 7 PRO SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8-inch FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും (ഡിസ്‌പ്ലേയ്ക്ക് താഴെ ) നൽകിയിരിക്കുന്നു .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 16 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ വിപണിയിലെ ആരംഭ വിലവരുന്നത് $799 ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 60,840 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo