ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് vs നൂബിയ റെഡ് മാജിക്ക്

ഷവോമിയുടെ ബ്ലാക്ക് ഷാർക്ക്  vs നൂബിയ റെഡ് മാജിക്ക്
HIGHLIGHTS

 

 

നൂബിയ റെഡ് മാജിക്ക് 3,വില 35999 രൂപ മുതൽ ;ഇതിന്റെ ഡിസ്‌പ്ലേയുടെ സവിഷേശതകൾ നോക്കാം ;6.65 ഇഞ്ചിന്റെ  FHD+ HDR AMOLED ഡിപ്ലയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.5:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ  Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഒരു ഗെയിമർക്ക് ആവിശ്യമായ എല്ലാ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .DTS:X 3D ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതയിൽ എടുത്തുപറയേണ്ടത് ഇതിന്റെ വീഡിയോ റെക്കോർഡിങ് ആണ് .8കെ സഹിതം ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്നതാണ് .

കൂടാതെ 5000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .27W ചാർജെറുകളാണ് ഇതിൽ ലഭ്യമാകുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 പിൻ ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .Qualcomm Snapdragon 855 പ്രോസസറുകൾ ഉള്ളതുകൊണ്ടുതന്നെ മികച്ച രീതിയിൽ ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 12 ജിബിയുടെ റാംമ്മിൽ വരെ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .

ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് ,വില 39999 രൂപമുതൽ ;ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.39 ഇഞ്ചിന്റെ വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകൾക്കുള്ളത് .കൂടാതെ 1080×2340 ന്റെ പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഗെയിം കളിക്കുന്നവർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ബ്ലാക്ക് ഷാർക്ക് 2 സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ബ്ലാക്ക് ഷാർക്ക് 2 മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്.48 മെഗാപിക്സൽ + 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാംവരെയുള്ള മോഡലുകൾ വരെയാണ് .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും ബ്ലാക്ക് ഷാർക്ക് മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് സംവിധാവും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 27W ഫാസ്റ്റ് ചാർജിങ്ങാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo