റിയൽമിയുടെ XT vs റിയൽമി X2 ;ഫീച്ചർ താരതമ്മ്യം

റിയൽമിയുടെ XT vs റിയൽമി X2 ;ഫീച്ചർ താരതമ്മ്യം
HIGHLIGHTS

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന റിയൽമിയുടെ രണ്ടു സ്മാർട്ട് ഫോണുകൾ ആണ് റിയൽമി XT കൂടാതെ റിയൽമി X2 എന്നി സ്മാർട്ട് ഫോണുകൾ .രണ്ടു സ്മാർട്ട് ഫോണുകളും 20000 രൂപയ്ക്ക്  താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾ ആണ് .രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം .

റിയൽമി XT
 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .

റിയൽമിയുടെ X2 

Qualcomm snapdragon730G പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ റിയൽമിയുടെ X2 പ്രൊ എന്ന ഫോണുകളിൽ ലഭിച്ചിരുന്ന VOOC ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും, അതുപോലെ തന്നെ  30W ഫാസ്റ്റ് ചാർജർ ആണുള്ളത് . കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pieൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64-മെഗാപിക്സൽ  + 8-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, NFC, USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo