64മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ റിയൽമി XT ഈ മാസം 13നു ഇന്ത്യൻ വിപണിയിൽ

64മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ റിയൽമി XT ഈ മാസം 13നു ഇന്ത്യൻ വിപണിയിൽ
HIGHLIGHTS

64 മെഗാപിക്സലിന്റെ 4 പിൻ ക്യാമറയിൽ റിയൽമി XT എത്തുന്നു ;സവിശേഷതകൾ നോക്കാം

ആദ്യമായി ബഡ്ജറ്റ് റെയിഞ്ചിൽ 4 പിൻ ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയത് റിയൽമി ആയിരുന്നു .റിയൽമിയുടെ 5 കൂടാതെ റിയൽമി 5 പ്രൊ എന്നി സ്മാർട്ട് ഫോണുകളായിരുന്നു ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ എത്തിയിരുന്നത് .48 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറയിൽ എത്തിയ റിയൽമി 5 പ്രൊ എന്ന സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 13999 രൂപയായിരുന്നു .ഇപ്പോൾ റിയൽമി XT സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ നാലു ക്യാമറയിൽ വിപണിയിൽ എത്തുന്നു .

റിയൽമി XT 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .

16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo