റിയൽമിയുടെ മാസ്റ്റർപീസ് REALME X7 സെപ്റ്റംബർ 1 എത്തുന്നു

റിയൽമിയുടെ മാസ്റ്റർപീസ് REALME X7 സെപ്റ്റംബർ 1 എത്തുന്നു
HIGHLIGHTS

Realme X7 സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

സെപ്റ്റംബർ 1 ആണ് Realme X7 എന്ന സ്മാർട്ട് ഫോണുകൾ എത്തുന്നത്

Dimensity 1000+ പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാം

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു . REALME X7 എന്ന സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ 1 നു വിപണിയിൽ പുറത്തിറങ്ങുന്നത് .ഇതിന്റെ ഫീച്ചറുകൾ ഇപ്പോൾ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ എച് ഡി പ്ലസ് AMOLED ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ മറ്റൊരു കാര്യം എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .MediaTek Dimensity 1000+ ലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ 6 ജിബിയുടെ റാം ,8 ജിബിയുടെ റാം & 256 ജിബി സ്റ്റോറേജ് വരെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ +2 മെഗാപിക്സൽ പിന്നിൽ പ്രതീക്ഷിക്കാം .സെൽഫിയിൽ 32 മെഗാപിക്സൽ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .4,500mAhന്റെ ബാറ്ററി ലൈഫും ഇതിൽ ഉണ്ടാകും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo