REALME X7 PRO ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി ;നോക്കാം

REALME X7 PRO ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയി ;നോക്കാം
HIGHLIGHTS

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 1നു എത്തുന്നു

REALME X7 PRO എന്ന സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ 1 നു എത്തുന്നത്

കൂടാതെ റിയൽമിയുടെ 7 സീരിയസ്സുകളും പ്രതീക്ഷിക്കാവുന്നതാണ്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വീണ്ടും വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമിയുടെ REALME X7 PRO എന്ന സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ 1 നു വിപണിയിൽ പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ റിയൽമിയുടെ 7 സീരിയസ്സുകളും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ REALME X7 PRO എന്ന സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു .ഇവിടെ REALME X7 PRO എന്ന ഫോണുകളുടെ ലീക്ക് ആയ ഫീച്ചറുകൾ ഏതൊക്കെയെന്നു നോക്കാം .

REALME X7 PRO LEAKED SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ ഫുൾ എച് ഡി പ്ലസ് AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് എന്നാണ് സൂചനകൾ .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .MediaTek Dimensity 1000+ ( Mali-G77 GPU )പ്രോസ്സസറുകളിലാകും ഈ REALME X7 PRO എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ Realme X7 Pro എന്ന സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിൽ തന്നെ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .പ്രതീക്ഷിക്കുന്നത് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ ( ultra-wide-angle camera )+ 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളാകും ലഭിക്കുന്നത് .

അതുപോലെ തന്നെ 4,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്  .കൂടാതെ  65W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 1 നു ആണ് പുറത്തിറങ്ങുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo