വിലകുറഞ്ഞ 5ജി ഫോൺ ആയ REALME X50M 5G പുറത്തിറക്കി

വിലകുറഞ്ഞ 5ജി ഫോൺ ആയ REALME X50M 5G  പുറത്തിറക്കി
HIGHLIGHTS

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുകയാണ് .REALME X50M 5G സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജിയാണ് .ഈ സ്മാർട്ട് ഫോണുകൾ ഏപ്രിൽ അവസാനത്തോടുകൂടി ചൈനയിൽ സെയിലിനു എത്തുമെന്നാണ് കരുതുന്നത് .

REALME X50M 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.57  ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm SNAPDRAGON 765G  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിയെക്കാൾ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും രണ്ടു ക്യാമറകൾ മുന്നിലും .

48 മെഗാപിക്സൽ ( primary shooter ) + 8 മെഗാപിക്സൽ വൈഡ് ലെൻസ് + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിലുള്ളത് .കൂടാതെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്പ്ലേ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Realme X50m സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് RMB 1,999 (approx INR 21,500) രൂപ മുതലാണ് .അതായത് 6 ജിബിയുടെ വേരിയന്റുകൾക്കാണ് ഈ വില വരുന്നത് .കൂടാതെ 8 ജിബിയുടെ വേരിയന്റുകൾക്ക് 2,299 (approx INR 24726)രൂപയും ആണ് വില  .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo