Mi Note 10 Lite 5G vs Realme X50M 5G ;താരതമ്യം

Updated on 05-May-2020

 

Mi Note 10 Lite 

ഷവോമിയുടെ ഏറ്റവും പുതിയ Mi Note 10 Lite എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഗ്ലോബലി പുറത്തിറക്കിയിരിക്കുകയാണ് .ഇന്ത്യൻ വിപണിയിൽ ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷമാണു പുറത്തിറങ്ങുക .6.47 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 730G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8  ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ്  Mi Note 10 Lite മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

 Mi Note 10 Lite ഫോണുകൾക്ക് 64  മെഗാപിക്സൽ + 8 മെഗാപിക്സൽ + 5   മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16   മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5,260mAh  ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

കൂടാതെ  30 Wന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .Mi Note 10 Lite ഫോണുകളുടെ വില ആരംഭിക്കുന്നത്   349 Euros (~ Rs 28,400) ഡോളർ ആണ് .6 ജിബിയുടെ റാം വേരിയന്റുകൾക്കാണ് ഈ വില .എന്നാൽ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് വിപണിയിലെ വില  399 Euros (~ Rs 32,500) രൂപയാണ് .

REALME X50M 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.57  ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm SNAPDRAGON 765G  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിയെക്കാൾ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും രണ്ടു ക്യാമറകൾ മുന്നിലും .

48 മെഗാപിക്സൽ ( primary shooter ) + 8 മെഗാപിക്സൽ വൈഡ് ലെൻസ് + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിലുള്ളത് .കൂടാതെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്പ്ലേ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Realme X50m സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് RMB 1,999 (approx INR 21,500) രൂപ മുതലാണ് .അതായത് 6 ജിബിയുടെ വേരിയന്റുകൾക്കാണ് ഈ വില വരുന്നത് .കൂടാതെ 8 ജിബിയുടെ വേരിയന്റുകൾക്ക് 2,299 (approx INR 24726)രൂപയും ആണ് വില  .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :