REALME X50 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില ?

REALME X50 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില ?
HIGHLIGHTS

SNAPDRAGON 765G പ്രോസസറുകളിൽ ആണ് എത്തിയിരിക്കുന്നത്

ചൈന വിപണിയിൽ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .REALME X50 5G എന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  2499 Yuan ( Rs 25,800 approx) രൂപയാണ് വരുന്നത് .ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണയിൽ എത്തുന്നതാണ് .

REALME X50 5G -ഫോണുകളുടെ ഫീച്ചറുകൾ 

6.57 ഇഞ്ചിന്റെ  Full HD+ 20:9 LCD  ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080 × 2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ  Qualcomm Snapdragon 765G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ  Adreno 620 GPU ഇതിനുണ്ട് .രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ .

 Realme X50 5G സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ (Samsung GW1 sensor) +12 മെഗാപിക്സൽ (ടെലിഫോട്ടോ ) +8 മെഗാപിക്സലിന്റെ (വൈഡ് ആംഗിൾ ലെൻസ് ) + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ ഉള്ളത് .സെൽഫിയിലേക്കു വരുകയെണെങ്കിൽ ഡ്യൂവൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .16MP + 8 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകൾ ആണ് ഇതിനുള്ളത് .

കൂടാതെ 960fps സ്ലോ മോഷൻ റേക്കറോഡിങ്ങും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ SNAPDRAGON 765G  പ്രോസസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ  4200mAh ന്റെ ബാറ്ററി കരുത്തിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .30W VOOC 4.0 ടെക്‌നോളജിയും ഇതിനു നൽകിയിരിക്കുന്നു .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  2499 Yuan (Rs 25,800 approx) രൂപയാണ് ഇതിന്റെ  8GB RAM + 128GB വേരിയന്റുകൾക്ക് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo