Realme X50 5G ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

Updated on 06-Jan-2020
HIGHLIGHTS

5ജി സ്മാർട്ട് ഫോണുകളുമായി റിയൽമി നാളെ ചൈന വിപണിയിൽ

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ X50 5G സ്മാർട്ട് ഫോണുകൾ ആണ് ഉടൻ വിപണിയിൽ എത്തുന്നത് .ജനുവരി 7 നു ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ പുറത്തിറങ്ങുന്നു .കൂടാതെ 5 ഐ ടെക്കനോളജിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .

Qualcomm Snapdragon 765G പ്രോസസറുകളിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .Realme X50 5G സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ആണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിൽ ഈ ഫോണുകൾ വിപണിയിൽ എത്തുക .

റിപ്പോർട്ടുകൾ പ്രകാരം  ഈ സ്മാർട്ട് ഫോണുകൾ  6.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത്.എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ 5ജി സപ്പോർട്ട് ആകില്ല .എന്നാൽ ഉടൻ തന്നെ 5ജി  സ്മാർട്ട്ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  REALME X50ഫോണുകൾ വിപണിയിൽ ഉടൻ ലഭിക്കുന്നു .കൂടാതെ 4100mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ടാകും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :