നിങ്ങൾ കാത്തിരുന്ന 5G ഫോൺ നാളെ ഇന്ത്യയിൽ എത്തുന്നു ;വില വെറും ?

Updated on 23-Feb-2020
HIGHLIGHTS

കൂടാതെ IQOO ഫോണുകളും എത്തുന്നു

ഇന്ത്യയിൽ വിപണിയിൽ ഇനി വരാനിരിക്കുന്നത് 5ജി സ്മാർട്ട് ഫോണുകൾ ആണ് .ഇപ്പോൾ കുറച്ചു സ്മാർട്ട് ഫോണുകൾ ഇതിനോടകം തന്നെ അവരുടെ പുതിയ 5ജി ടെക്ക്നോളജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ നല്കികഴിഞ്ഞിരിക്കുന്നു .അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന 2 സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .ഇതിൽ iQOO 3 എന്ന സ്മാർട്ട് ഫോണുകളും കൂടാതെ റിയൽമിയുടെ Realme X50 5G എന്ന മോഡലുകളും ആണുള്ളത് . Realme X50 5Gനാളെ പുറത്തിറങ്ങുന്നു .

 

Realme X50 5G-നാളെ പുറത്തിറങ്ങുന്നു

റിയൽമിയുടെ 5ജി ടെക്നൊളജിയിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Realme X50 5G എന്ന മോഡലുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളും എടുത്തു പറയേണ്ടത് ഇതിന്റെ 5 ജി ടെക്ക്നോളജിയും കൂടാതെ ഇതിന്റെ റിയർ ക്യാമറകളും ആണ് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .25000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ ആണ് ഈ മോഡലുകൾ .ഫെബ്രുവരി 24 നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു .

iQOO 3 ഫോണുകൾ 

ഇന്ത്യയിൽ വിപണിയിൽ 5ജി ടെക്ക് നോളജിയിൽ തന്നെ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ ആണ് iQOO എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകൾ തന്നെയാണ് .ഫെബ്രുവരി 25 നു ഈ ഫോണുകൾ എത്തുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് Snapdragon 865 ലാണ് .ഫെബ്രുവരി 25 നു ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .40000 രൂപവരെ വിലവരും എന്നാണ് സൂചനകൾ .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :