റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ X50 5G സ്മാർട്ട് ഫോണുകൾ ആണ് ഉടൻ വിപണിയിൽ എത്തുന്നത് .ടീസറുകളിൽ സൂചിപ്പിക്കുന്നത് ജനുവരി 5നു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു എന്നാണ് .കൂടാതെ 5 ഐ ടെക്കനോളജിയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .
Qualcomm Snapdragon 765G പ്രോസസറുകളിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .Realme X50 5G സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ആണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് പുറത്തിറങ്ങുന്നത്.എന്നാൽ നിലവിൽ ഇന്ത്യൻ വിപണിയിൽ 5ജി സപ്പോർട്ട് ആകില്ല .എന്നാൽ ഉടൻ തന്നെ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് REALME X50ഫോണുകൾ വിപണിയിൽ ഉടൻ ലഭിക്കുന്നു .