64എംപി ക്വാഡ് പിൻ ക്യാമറ & 32 എംപി ഡ്യൂവൽ സെൽഫിയിൽ REALME X3 SUPERZOOM പുറത്തിറക്കി

Updated on 28-May-2020
HIGHLIGHTS

64 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് ഇതിനുള്ളത്

കൂടാതെ 32 എംപി ഡ്യൂവൽ സെൽഫി ക്യാമറകളും ഇതിനുണ്ട്

Qualcomm Snapdragon 855+ പ്രൊസസ്സറുകളും ഇതിനുണ്ട്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .REALME X3 SUPERZOOM എന്ന സ്മാർട്ട്  ഫോണുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഇ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിയിരിക്കുന്നത് .

12GB + 256GB വേരിയന്റ് മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .8 ജിബിയുടെ വേരിയന്റുകൾ ഉടൻ പ്രതീക്ഷിക്കാവുന്നതാണ് .12 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ EUR 499 യാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 44000 രൂപയ്ക്ക് അടുത്ത് വിലവരും .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

REALME X3 SUPERZOOM SPECIFICATIONS

6.6 ഇഞ്ചിന്റെ Full HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass 5 നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .

Qualcomm Snapdragon 855+ (Adreno 640 GPU ) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ  256GB UFS 3.0 സ്റ്റോറേജ് എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് .

ക്വാഡ് പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് Realme X3 SuperZoom സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .64 മെഗാപിക്സൽ മെയിൻ ക്യാമറ (Samsung’s GW1 sensor) + 8 മെഗാപിക്സൽ ( periscope camera with up to 5x optical zoom and up to 60x hybrid zoom) + 8 മെഗാപിക്സൽ ( ultra-wide-angle camera with 119-degrees field-of-view ) + 2 മെഗാപിക്സൽ  മാക്രോ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

എന്നാൽ സെൽഫിയുടെ കാര്യത്തിലും മികച്ചു തന്നെ നിൽക്കുന്നുണ്ട് .32 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 2 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറകൾ എന്നിവയാണ് മുന്നിൽ നൽകിയിരിക്കുന്നത് .4,200mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :