നിങ്ങൾ കാത്തിരുന്ന REALME X3 SUPERZOOM പുറത്തിറക്കി ;വില ?

നിങ്ങൾ കാത്തിരുന്ന REALME X3 SUPERZOOM പുറത്തിറക്കി ;വില ?
HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നു

റിയൽമി X3 കൂടാതെ റിയൽമി X3 സൂപ്പർ സൂം ആണ് എത്തിയിരിക്കുന്നത് എത്തുന്നത്

64 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത്

 

 

 

 

റിയൽമിയുടെ കഴിഞ്ഞ മാസം ലോക വിപണിയിൽ പുറത്തിറങ്ങിയ Realme X3 SuperZoom എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതിനു ശേഷം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ജൂൺ 30 നു സെയിലിനു എത്തുന്നതായിരിക്കും .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

REALME X3 SUPERZOOM SPECIFICATIONS

6.6 ഇഞ്ചിന്റെ Full HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass 5 നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .

Qualcomm Snapdragon 855+ (Adreno 640 GPU ) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ  256GB UFS 3.0 സ്റ്റോറേജ് എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് .

ക്വാഡ് പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് Realme X3 SuperZoom സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .64 മെഗാപിക്സൽ മെയിൻ ക്യാമറ (Samsung’s GW1 sensor) + 8 മെഗാപിക്സൽ ( periscope camera with up to 5x optical zoom and up to 60x hybrid zoom) + 8 മെഗാപിക്സൽ ( ultra-wide-angle camera with 119-degrees field-of-view ) + 2 മെഗാപിക്സൽ  മാക്രോ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

എന്നാൽ സെൽഫിയുടെ കാര്യത്തിലും മികച്ചു തന്നെ നിൽക്കുന്നുണ്ട് .32 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 2 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറകൾ എന്നിവയാണ് മുന്നിൽ നൽകിയിരിക്കുന്നത് .4,200mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് .

8GB + 128GB റാം കൂടാതെ  12GB + 256GB സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8GB + 128GB റാം വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ  Rs. 27,999 രൂപയും കൂടാതെ  12GB + 256GB 32999 രൂപയും ആണ് വിപണിയിലെ വില വരുന്നത് .Arctic White കൂടാതെ  Glacier Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂൺ 30നു ആണ് ആദ്യ സെയിൽ ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo