Qualcomm Snapdragon 855+ റിയൽമി X3 സൂപ്പർ സൂം ഫോണുകൾ നാളെ ഇന്ത്യയിൽ

Qualcomm Snapdragon 855+ റിയൽമി X3 സൂപ്പർ സൂം ഫോണുകൾ നാളെ ഇന്ത്യയിൽ
HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

റിയൽമി X3 കൂടാതെ റിയൽമി X3 സൂപ്പർ സൂം ആണ് നാളെ എത്തുന്നത്

64 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത്

റിയൽമിയുടെ കഴിഞ്ഞ മാസം ലോക വിപണിയിൽ പുറത്തിറങ്ങിയ REALME X3 SUPERZOOM കൂടാതെ REALME X3 എന്നി സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .അതിനു ശേഷം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതായിരിക്കും .

REALME X3 SUPERZOOM SPECIFICATIONS

6.6 ഇഞ്ചിന്റെ Full HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass 5 നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .

Qualcomm Snapdragon 855+ (Adreno 640 GPU ) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ  256GB UFS 3.0 സ്റ്റോറേജ് എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് .

ക്വാഡ് പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് Realme X3 SuperZoom സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .64 മെഗാപിക്സൽ മെയിൻ ക്യാമറ (Samsung’s GW1 sensor) + 8 മെഗാപിക്സൽ ( periscope camera with up to 5x optical zoom and up to 60x hybrid zoom) + 8 മെഗാപിക്സൽ ( ultra-wide-angle camera with 119-degrees field-of-view ) + 2 മെഗാപിക്സൽ  മാക്രോ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

എന്നാൽ സെൽഫിയുടെ കാര്യത്തിലും മികച്ചു തന്നെ നിൽക്കുന്നുണ്ട് .32 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 2 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറകൾ എന്നിവയാണ് മുന്നിൽ നൽകിയിരിക്കുന്നത് .4,200mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo