64 മെഗാപിക്സലിന്റെ ക്യാമറയിൽ REALME X2 സെപ്റ്റംബർ 24നു പുറത്തിറക്കുന്നു

Updated on 20-Sep-2019
HIGHLIGHTS

ഏറ്റവും ഒടുവിൽ 64 മെഗാപിക്സലിന്റെ ക്യാമറയിൽ റിയൽമി പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി XT മോഡലുകൾ .ഇപ്പോൾ ഇതാ പുതിയ 64 മെഗാപിക്സലിന്റെ ക്യാമറയിൽ റിയൽമിയുടെ അടുത്ത സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ ഈ മാസം അവസാനം പുറത്തിറക്കുന്നു .സെപ്റ്റംബർ 24നു ആണ് റിയൽമിയുടെ X2 എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . Qualcomm Snapdragon 730G പ്രൊസസ്സറുകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .റിയൽമിയുടെ XT എന്ന സ്മാർട്ട് ഫോണുകളുടെ സമാനമായ സവിശേഷതകളിലാണ് റിയൽമി X2 സ്മാർട്ട് ഫോണുകളും എത്തുന്നത് .

റിയൽമി XT 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ & 6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .  16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  .സെപ്റ്റംബർ 30 നു വീണ്ടും ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :