64എംപി ക്വാഡ് & 32 എംപി സെൽഫിയിൽ റിയൽമി X2 ഫോണുകൾ എത്തുന്നു

Updated on 11-Dec-2019
HIGHLIGHTS

64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ റിയൽമി പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റിയൽമിയുടെ X2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .കഴിഞ്ഞ മാസമാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .29999 രൂപ മുതൽ ആയിരുന്നു ഇതിന്റെ വില വന്നിരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്ന സമയം തന്നെ റിയൽമി ആരാധകർ കാത്തിരുന്ന മറ്റൊരു സ്മാർട്ട് ഫോണുകൾ ആയിരുന്നു റിയൽമിയുടെ X2 എന്ന ഫോണുകൾ .കാരണം മിഡ് റെയിഞ്ചിൽ ലഭ്യമാകുന്ന ഒരു ഫോൺ ആയിരിക്കും ഇത് .

ഇപ്പോൾ റിയൽമിയുടെ X2 എന്ന സ്മാർട്ട് ഫോണുകൾ ഡിസംബർ 17 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .മിഡ് പ്രീമിയം ഫ്ലാഗ് ഷിപ്പ് ഫോണുകൾ എന്ന തലക്കെട്ടോടെയാണ് ഇതിന്റെ പരസ്യം ഫ്ലിപ്പ്കാർട്ടിൽ കാണിച്ചിരിക്കുന്നത് .64 മെഗാപിക്സലിന്റെ തന്നെ ക്വാഡ് ക്യാമറകളിൽ ആണ് റിയൽമി X2 സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .

qualcomm snapdragon730G പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ റിയൽമിയുടെ X2 പ്രൊ എന്ന ഫോണുകളിൽ ലഭിച്ചിരുന്ന VOOC ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും, അതുപോലെ തന്നെ  30W ഫാസ്റ്റ് ചാർജർ ആണുള്ളത് .  

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :