64എംപി ക്വാഡിൽ റിയൽമി X2 ഫോണുകൾ പുറത്തിറക്കി ;വില ?

Updated on 17-Dec-2019
HIGHLIGHTS

റിയൽമി X2 ഫോണുകളുടെ സവിശേഷതകൾ നോക്കാം

റിയൽമിയുടെ X2 പ്രൊ എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന പുതിയ സ്മാർട്ട് ഫോൺ ആണ് റിയൽമി X2 ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിൽ തന്നെയാണ് പുറത്തിറങ്ങിയിരിക്കുന്നത് . കൂടാതെ റിയൽമിയുടെ X2 പ്രോയിൽ തന്നെ ഉപയോഗിച്ചിരിക്കുന്ന VOOC 4.0 ഫ്ലാഷ് ചാർജ്ജ് ടെക്‌നോളജിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .ൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസംബർ 20 മുതൽ ഈ സ്മാർട്ട് ഫോണുകൾ   വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

4ജിബിയുടെ റാം + 64 ജിബി വേരിയന്റ് : 16999

6 ജിബിയുടെ റാം + 128  ജിബി വേരിയന്റ് :18999

8 ജിബിയുടെ റാം + 128  ജിബി വേരിയന്റ് :19999

  Qualcomm snapdragon730G പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ റിയൽമിയുടെ X2 പ്രൊ എന്ന ഫോണുകളിൽ ലഭിച്ചിരുന്ന VOOC ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും, അതുപോലെ തന്നെ  30W ഫാസ്റ്റ് ചാർജർ ആണുള്ളത് . കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pieൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64-മെഗാപിക്സൽ  + 8-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, NFC, USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ  ഡിസംബർ 20 മുതൽ   വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ എയർ ബഡുകളും പുറത്തിറക്കിയിരിക്കുന്നു . 3999 രൂപയാണ് വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :