Realme X2 Pro ഫോണുകൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കാം

Updated on 09-Dec-2019
HIGHLIGHTS

റിയൽമി ഏറ്റവും ഒടുവിൽ പുറത്തിറക്കിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റിയൽമിയുടെ X2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓപ്പൺ  സെയിലിലൂടെ ഈ സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29,999 രൂപ മുതൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .64MP + 13MP + 8MP + 2MP ക്യാമറയിൽ എത്തിയ ഫോണുകൾ ആണ് ഇത് .മറ്റു സവിശേഷതകൾ നോക്കാം .

റിയൽമിയുടെ X2 പ്രൊ 

റിയൽമി X2 പ്രൊ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5   ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു .

പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

എന്നാൽ റിയൽമിയുടെXT ഫോണുകൾ  എത്തിയിരുന്നത് 64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .എന്നാൽ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളായിരുന്നു റിയൽമി XT മോഡലുകൾക്കുള്ളത്  .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :