Realme X2 Pro ഇപ്പോൾ 27999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Updated on 03-Jan-2020
HIGHLIGHTS

6ജിബി റാം വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കാം

 

റിയൽമിയുടെ 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ Realme X2 Pro ഫോണുകളുടെ മറ്റൊരു വേരിയന്റ് കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 27999 രൂപയ്ക്ക് ഈ മോഡലുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5   ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു .

പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :