റിയൽമിയുടെ X2 ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കാം

റിയൽമിയുടെ X2 ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കാം
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ റിയൽമിയുടെ X2 എന്ന സ്മാർട്ട് ഫോൺ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ  Federal Bank കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .No cost EMI ഇപ്പോൾ ലഭിക്കുന്നുണ്ട് .

 Qualcomm snapdragon730G പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ റിയൽമിയുടെ X2 പ്രൊ എന്ന ഫോണുകളിൽ ലഭിച്ചിരുന്ന VOOC ഫ്ലാഷ് ചാർജ്ജ് സംവിധാനവും ഇതിനുണ്ട് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും, അതുപോലെ തന്നെ  30W ഫാസ്റ്റ് ചാർജർ ആണുള്ളത് . കൂടാതെ ആൻഡ്രോയിഡിന്റെ Android 9 Pieൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64-മെഗാപിക്സൽ  + 8-മെഗാപിക്സൽ  + 2-മെഗാപിക്സൽ  + 2-മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G LTE, Wi-Fi 802.11ac, Bluetooth v5.0, GPS/ A-GPS, NFC, USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇന്ന്  ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo