REALME X2 PRO MASTER EDITION ഫോണുകളും പുറത്തിറങ്ങി ;വില ?

REALME X2 PRO MASTER EDITION ഫോണുകളും പുറത്തിറങ്ങി ;വില ?
HIGHLIGHTS

64 എംപി ക്വാഡ് ക്യാമറയിൽ റിയൽമി X2 സ്മാർട്ട് ഫോണുകൾ

 

റിയൽമിയുടെ ഏറ്റവും പുതിയ ക്വാഡ് ക്യാമറ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമി X2 പ്രൊ സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ REALME X2 PRO MASTER EDITION ഫോണുകളും വിപണിയിൽ എത്തിയിരിക്കുന്നു .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5   ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു .ആൻഡ്രോയിഡിന്റെ 9 പൈയിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 4000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

30 മിനിറ്റുകൊണ്ട് 100 ശതമാനം വരെ ബാറ്ററി ലഭിക്കുന്ന VOOC ചാർജറുകൾ ആണ് ഇതിനുള്ളത് .എന്നാൽ റിയൽമിയുടെXT ഫോണുകൾ  ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .റിയൽമി X2 പ്രൊ മാസ്റ്റർ എഡിഷനുകളും പുറത്തിറങ്ങുന്നുണ്ട് .12 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .

8ജിബി റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾക്ക് ഇന്ത്യൻ വിപണിയിൽ 29999 രൂപയാണ് വില വരുന്നത് 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 33999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ സ്പെഷ്യൽ എഡിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ 34999 രൂപയാണ് വില വരുന്നത് .ആദ്യത്തെ സ്പെഷ്യൽ എഡിഷൻ സെയിലുകൾ ആരംഭിക്കുന്നത് ക്രിസ്തുമസ് സമയത് ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo