15000 രൂപ റെയിഞ്ചിൽ 48+5 പിൻ ക്യാമറയിൽ റിയൽമി X പുറത്തിറക്കി
റിയൽമിയുടെ X കൂടാതെ റിയൽമി X ലൈറ്റ് മോഡലുകൾ എത്തി
റിയൽമിയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുകയാണ് .റിയൽമി X കൂടാതെ റിയൽമി X ലൈറ്റ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .റിയൽമി X മോഡലുകളുടെ പ്രധാന സവിശേഷതയിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ വിലയും ആണ് .48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
റിയൽമി X -സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ AMOLED സ്ക്രീൻ & 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് റിയൽമി x സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .3,765mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ചൈന വിപണിയിലെ വില CNY 1,499 .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 15500 രൂപയ്ക്ക് അടുത്തുവരും .
റിയൽമി X ലൈറ്റ് -സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 1080×2340 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ലൈറ്റ് മോഡലുകളുടെ ഡിസ്‌പ്ലേകൾക്കുണ്ട് .Qualcomm Snapdragon 710 പ്രോസസറുകളിൽ തന്നെയാണ് ഇതിന്റെയും പ്രോസസറുകൾ പ്രവർത്തിക്കുന്നത് .6 ജിബിയുടെ റാം വേരിയന്റുകൾ വരെ ലഭ്യമാകുന്നതാണു് .16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4,045mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .