48+5 മെഗാപിക്സൽ ക്യാമറയിൽ റിയൽമി X സ്പൈഡർ മാൻ എഡിഷൻ എത്തി ,വില ?

48+5 മെഗാപിക്സൽ ക്യാമറയിൽ റിയൽമി X സ്പൈഡർ മാൻ എഡിഷൻ എത്തി ,വില ?
HIGHLIGHTS

 

 

48 മെഗാപിക്സലിന്റെ ക്യാമറയിൽ റിയൽമി പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് റിയൽമി X എന്ന മോഡലുകൾ .48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണിത് .കൂടാതെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇപ്പോൾ റിയൽമി X സ്മാർട്ട് ഫോണുകളുടെ സ്പൈഡർ മാൻ സ്പെഷ്യൽ എഡിഷൻ ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നു .ഈ മാസം തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  AMOLED സ്ക്രീൻ & 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് റിയൽമി x സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .3,765mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

എന്നാൽ റിയൽമി X സ്പൈഡർ മാൻ എഡിഷൻ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 8 ജിബിയുടെ റാംമ്മിലും കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്  .ഇതിന്റെ ചൈന വിപണിയിലെ വില CNY 1,799 (Rs 18,100 approx).കൂടാതെ മറ്റു വേരിയന്റുകളുടെ വില വരുന്നത് 4GB RAM + 64GB മോഡലുകൾക്ക് CNY 1,499 (Rs 15,000 approx),6GB RAM + 64GB CNY 1,599 (Rs 16,100 approx) രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo