റിയൽമിയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുകയാണ് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്ന വിവരങ്ങൾ റിയൽമിയുടെ ഒഫീഷ്യൽ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു .ഉടൻ തന്നെ എത്തുന്നു എന്നാണ് ഇപ്പോൾ റിയൽ മി ട്വീറ്റ് ചെയ്തിരിക്കുന്നത് .റിയൽമി X മോഡലുകളുടെ പ്രധാന സവിശേഷതയിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ വിലയും ആണ് .
48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ AMOLED സ്ക്രീൻ & 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് റിയൽമി x സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
https://twitter.com/MadhavSheth1/status/1128600414176235520?ref_src=twsrc%5Etfw
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .3,765mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ചൈന വിപണിയിലെ വില CNY 1,499 .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 15500 രൂപയ്ക്ക് അടുത്തുവരും .