48 മെഗാപിക്സലിന്റെ സോണി IMX586 ക്യാമറയിൽ റിയൽമി X എത്തുന്നു
റിയൽമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം തന്നെയാണ് ലഭിക്കുന്നത് .അതിനു കാരണം കുറഞ്ഞ ചിലവിൽ നല്ല സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു എന്നതാണ് .റിയൽമിയുടെ 25 മെഗാപിക്സൽ ക്യാമറയിൽ എത്തിയ U1 എന്ന സ്മാർട്ട് ഫോണുകൾ മികച്ച വാണിജ്യം ആണ് കൈവരിച്ചത്.10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആയിരുന്നു .
അതിനു ശേഷം ഇപ്പോൾ റിയൽമി 3 പ്രൊ മോഡലുകളും വിപണിയിൽ എത്തിയിരിക്കുന്നു .ഇനി പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളിൽ 48 മെഗാപിക്സലിന്റെ ക്യാമറകളാണ് ഉള്ളത് .റിയൽമി തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം റിയൽമി X മോഡലുകൾ പുറത്തിറങ്ങുന്നത് 48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകളിലാണ് .കൂടാതെ സ്നാപ്ഡ്രാഗന്റെ Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
മൂന്നു വേരിയന്റുകൾ പുറത്തിറങ്ങുന്നുണ്ട്.6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ എത്തുന്നതാണ് .6.5 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയും ഈ മോഡലുകൾക്കുണ്ട് എന്നാണ് സൂചനകൾ .
ക്യാമറകൾക്കും കൂടാതെ പെർഫോമസുകൾക്കും മുൻഗണന നല്കികൊണ്ടുതന്നെയാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .48MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മെയ് 15നു ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .വൺപ്ലസിന്റെ 7 മോഡലുകളും ഈ മാസം പുറത്തിറങ്ങുന്നുണ്ട് .