48എംപി ക്യാമറയിൽ എത്തിയ റിയൽമി X ഇപ്പോൾ 15300 രൂപയ്ക്ക് വാങ്ങിക്കാം

Updated on 19-Aug-2019
HIGHLIGHTS

 

റിയൽമിയുടെ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് റിയൽമിയുടെ X എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓപ്പൺ സെയിലിലും കൂടാതെ 10 ശതമാനം ആക്സിസ് ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്കിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമി X ഫോണുകളുടെ  മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  AMOLED സ്ക്രീൻ & 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .3,765mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 16999 രൂപയും & 8 ജിബിയുടെ റാം വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 19999 രൂപയും ആണ് വിലവരുന്നത് .കൂടാതെ ഇപ്പോൾ 10 ശതമാനം ക്യാഷ് ബാക്കിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :