64 മെഗാപിക്സൽ ക്യാമറയിൽ റിയൽമിയുടെ ആദ്യത്തെ സ്മാർട്ട് ഫോൺ ആഗസ്റ്റ് 8നു എത്തുന്നു

Updated on 02-Aug-2019

ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച സവിശേഷതകളോടെയാണ് റിയൽമിയുടെ മിക്ക സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത്  .അതിനു ഏറ്റവും വലിയ ഉദാഹരണമാണ് റിയൽമിയുടെ X  എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു .ഇപ്പോൾ ഇതാ റിയൽമിയിൽ  നിന്നും പുതിയ ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .

റിയൽമിയിൽ  നിന്നും പുറത്തിറങ്ങുന്നത് 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന ക്യാമറ സ്മാർട്ട് ഫോണുകളാണ് .റിയൽമി  തന്നെയാണ് അവരുടെ ഒഫീഷ്യൽ പേജ് വഴി ഇത് അറിയിച്ചിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണോ എന്നകാര്യത്തിൽ വ്യക്തതയില്ല .48 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തിയ റിയൽമി X എന്ന സ്മാർട്ട് ഫോണുകൾ 20000 രൂപയ്ക്ക് താഴെ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളായിരുന്നു .

റിയൽമിയുടെ പുതിയ 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട് ഫോണുകളും 20000 രൂപമുതൽ 30000 രൂപയ്ക്ക് താഴെ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ആഗസ്റ്റ് 8നു ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നു .അതുപോലെ തന്നെ സാംസങ്ങിന്റെ ബ്രൈറ്റ് GW1 സെൻസറുകളിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഈ വർഷം അവസാനത്തോടുകൂടി ഷവോമിയുടെ 64 മെഗാപിക്സലിന്റെ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :