ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5ജി ഫോണുകൾ പുറത്തിറക്കി

Updated on 05-Sep-2020
HIGHLIGHTS

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു

കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5ജി ഫോണുകളാണ് എത്തിയിരിക്കുന്നത്

MediaTek Dimensity 720 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ റിയൽമി പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഈ ഫോണുകൾ 5 ജി സപ്പോർട്ടിൽ പുറത്തിറങ്ങിയ ,10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് എന്നതാണ് .Realme V3 സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Realme V3 സവിശേഷതകൾ

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പ്രോസ്സസറുകൾ തന്നെയാണ് റിയൽമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .MediaTek Dimensity 720 ലാണ് Realme V3 സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ ആൻഡ്രോയിഡ് 10 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിലുള്ളത് .

കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലും മികവ് കാട്ടിതന്നെയാണ് ഈ റിയൽമി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് . 5,000mAhന്റെ ( 18W fast charging )ബാറ്ററി ലൈഫാണ് Realme V3 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .5G, 4G LTE, dual-band Wi-Fi, Bluetooth v5.0, GPS/ A-GPS എന്നിവ Realme V3 എന്ന സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .

വിലയെക്കുറിച്ചു പറയുമ്പോൾ നിലവിൽ വിപണിയിൽ എത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ 5 ജി സ്മാർട്ട് ഫോണുകളാണ്  Realme V3 .6 ജിബിയുടെ റാംമ്മിൽ 64ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 999 ( ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 10500 രൂപയ്ക്ക് അടുത്ത് വരും ) വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ & 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,599 ( ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 17000  രൂപയ്ക്ക് അടുത്ത് വരും ) വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :