റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ റിയൽമി പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്നത് ഈ ഫോണുകൾ 5 ജി സപ്പോർട്ടിൽ പുറത്തിറങ്ങിയ ,10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് എന്നതാണ് .Realme V3 സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
6.5 ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മികച്ച പ്രോസ്സസറുകൾ തന്നെയാണ് റിയൽമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .MediaTek Dimensity 720 ലാണ് Realme V3 സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ പുതിയ ആൻഡ്രോയിഡ് 10 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിലുള്ളത് .
കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററിയിലും മികവ് കാട്ടിതന്നെയാണ് ഈ റിയൽമി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് . 5,000mAhന്റെ ( 18W fast charging )ബാറ്ററി ലൈഫാണ് Realme V3 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .5G, 4G LTE, dual-band Wi-Fi, Bluetooth v5.0, GPS/ A-GPS എന്നിവ Realme V3 എന്ന സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .
വിലയെക്കുറിച്ചു പറയുമ്പോൾ നിലവിൽ വിപണിയിൽ എത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ 5 ജി സ്മാർട്ട് ഫോണുകളാണ് Realme V3 .6 ജിബിയുടെ റാംമ്മിൽ 64ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 999 ( ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 10500 രൂപയ്ക്ക് അടുത്ത് വരും ) വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ & 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,599 ( ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 17000 രൂപയ്ക്ക് അടുത്ത് വരും ) വില വരുന്നത് .