വിവോയുടെ ഏറ്റവും പുതിയ U20 നാളെ പുറത്തിറങ്ങുന്നു

വിവോയുടെ ഏറ്റവും പുതിയ U20 നാളെ പുറത്തിറങ്ങുന്നു
HIGHLIGHTS

 

വിവോയുടെ U10 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ശേഷം പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി വിവോ എത്തുന്നു .വിവോയുടെ U20 എന്ന മോഡലുകളാണ് നവംബർ 22 നാളെ ഉച്ചയ്ക്ക് 12മണിയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ലോഞ്ച് ആയതിനു ശേഷം ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് സെയിലിനു എത്തുന്നതായിരിക്കും .

പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 675 പ്രോസസറുകളിലാണ് പുറത്തിറങ്ങുന്നത് .എന്നാൽ വിവോയുടെ U10 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയത് Snapdragon 665 പ്രൊസസ്സറുകളായിരുന്നു എത്തിയിരുന്നത് .കൂടാതെ 6 ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .കൂടാതെ 6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .ഒപ്പം 1080×2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .

വിവോയുടെ U10 സ്മാർട്ട് ഫോണുകൾ പോലെ തന്നെ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെയാണ് വിവോയുടെ U20 ഫോണുകളും എത്തുന്നത് . 16MP + 8MP + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ടാകും .

5000mAh ന്റെ ബാറ്ററി ലൈഫ് ആയിരുന്നു വിവോയുടെ U10 ഫോണുകൾക്ക് നൽകിയിരുന്നത് .വിവോ U20 ഫോണുകൾക്കും 5000mAh ന്റെ ബാറ്ററി ലൈഫ് തന്നെയുണ്ടാകും .കൂടാതെ 18W ഫാസ്റ്റ് ചാർജിംഗ് സംവിധാനവും ഇതിനുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo