റിയൽമി U2 സീരിയസ്സുകൾ വിപണിയിൽ എത്തുന്നു ?
റിയൽമി U1 എന്ന മോഡലുകൾക്ക് ശേഷം പുതിയ മോഡലുകളുമായി റിയൽമി എത്തുന്നു
റിയൽമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി U1 എന്ന മോഡലുകൾ .ഇപ്പോൾ ഇതാ റിയൽമി U2 മോഡലുകൾ പുറത്തിറങ്ങുന്നതായി സൂചനകൾ .റിയൽമി തന്നെയാണ് ഇക്കാര്യം അവരുടെ ടട്വിറ്റർ വഴി സൂചന നൽകിയിരിക്കുന്നത് .കൂടുതൽ പെർഫോമൻസ് സ്റ്റോറേജുകളിൽ ആയിരിക്കും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലായിരുന്നു റിയൽമി U1 വിപണിയിൽ എത്തിയിരുന്നത് .10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ക്യാമറ സ്മാർട്ട് ഫോൺ ആണ് റിയൽമി U1 .
Why lose out on what you love due to less space? Stay tuned for more. #MoreForU pic.twitter.com/D72LINHQFa
— realme (@realmemobiles) April 2, 2019
റിയൽമി U1ന്റെ സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം തന്നെയാണ് പുലർത്തിയിരിക്കുന്നത് .മീഡിയ ടെക്കിന്റെ ഹെലിയോ P70 ൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മികച്ച ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണങ്ങൾ .ഇപ്പോൾ 8999 രൂപയ്ക്ക് വാങ്ങിക്കാം .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .25 മെഗാപിക്സലിന്റെ AI സോണി സെൻസർ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം മ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധ്യമാകുന്നതാണ് .
3500 mah ന്റെ AI പവർ മാസ്റ്റർ ബാറ്ററി ലൈഫ് ആണ് റിയൽ മിയുടെ പുതിയ u1 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ബൊക്കെ എഫക്ടുകൾ കൂടാതെ സ്ലോ മോഷൻ വിഡിയോകൾ എന്നിങ്ങനെ ഒരു സ്മാർട്ട് ഫോണിന് വേണ്ട എല്ലാകാര്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഫേസ് അൺലോക്ക് & ഫിംഗർ പ്രിന്റ് സെൻസറുകളൂം ഇതിനുണ്ട് .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോൺ സന്ദർശിക്കുക