റിയൽമിയുടെ LED ടിവി ; 10 മിനിറ്റിനുള്ളിൽ വിറ്റഴിക്കപ്പെട്ടത് 15000 ടെലിവിഷനുകൾ
റിയൽമിയുടെ പുതിയ ടെലിവിഷനുകൾ പുറത്തിറങ്ങി
32 ഇഞ്ചിന്റെ സൈസ് മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നു
ഇപ്പോൾ ഇതാ 55 ഇഞ്ചിന്റെ ടെലിവിഷനുകളും എത്തുന്നു
റിയൽമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നു .റിയൽമിയുടെ പുതിയ ടെലിവിഷനുകളും കൂടാതെ റിയൽമിയുടെ പുതിയ വാച്ചുകളും ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റിയൽമിയുടെ ടെലിവിഷനുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .എന്നാൽ ഈ ടെലിവിഷനുകളുടെ ആദ്യ സെയിൽ കഴിഞ്ഞ ദിവസ്സം നടന്നിരുന്നു .കണക്കുകൾ പ്രകാരം 10 മിനിറ്റിനുള്ളിൽ തന്നെ ഏകദേശം 15000 ടെലിവിഷനുകളാണ് റിയൽമി വിറ്റഴിച്ചത് .
റിയൽമിയുടെ ടെലിവിഷനുകളെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഈ LED ടെലിവിഷനുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ ഈ ഫുൾ HD പ്ലസ് ടെലിവിഷനുകൾ 178 ഡിഗ്രി വ്യൂ ആംഗിൾ നൽകുന്നുണ്ട് .അതുപോലെ തന്നെ ഈ റിയൽമി ടെലിവിഷനുകൾ MediaTek MSD6683 പ്രൊസസ്സറുകളിലാണ് പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .ഈ ടെലിവിഷനുകൾക്ക് 4 സ്പീക്കറുകളാണ് നൽകിയിരിക്കുന്നത് .ഒപ്പം 24W stereo സൗണ്ട് സിസ്റ്റവും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പ്രവർത്തിക്കുന്നത് .
Netflix, Amazon Prime Video കൂടാതെ പല ആപ്ലിക്കേഷനുകളും പ്രീ ഇൻസ്റ്റാൾ ആയി തന്നെയാണ് വരുന്നത് .Wi-Fi, Bluetooth 5.0, മൂന്നു HDMI ports, രണ്ടു USB ports എന്നിവയും ഇതിനുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 32 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 12999 രൂപയും കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs 21,999 രൂപയും ആണ് വില വരുന്നത് .