റിയൽമിയുടെ പുതിയ ടാബ്‌ലെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു ;വില ?

റിയൽമിയുടെ പുതിയ ടാബ്‌ലെറ്റുകൾ വിപണിയിൽ അവതരിപ്പിച്ചു ;വില ?
HIGHLIGHTS

Realmeയുടെ പുതിയ Pad X ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Snapdragon 695 പ്രോസ്സസറുകളിലാണ് Realme Pad X വിപണിയിൽ എത്തിയിരിക്കുന്നത്

റിയൽമിയുടെ പുതിയ ടാബ്‌ലറ്റുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme Pad X എന്ന ടാബ്‌ലെറ്റുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് റിയൽമി പുതിയ ടാബ്ലറ്റുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ Realme Pad X മോഡലുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 695 പ്രോസ്സസറുകളിലാണ് Realme Pad X വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

REALME PAD X SPECS AND FEATURES

Realme Pad X

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 11 ഇഞ്ചിന്റെ  LCD സ്‌ക്രീനിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ 60Hz റിഫ്രഷ് റേറ്റും ഈ Realmeയുടെ പുതിയ  Pad X കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 12 ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ടാബ്‌ലറ്റുകൾ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .

അതുപോലെ തന്നെ 8340mAhന്റെ ബാറ്ററി ലൈഫും Realmeയുടെ പുതിയ  Pad X കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ടാബ്‌ലെറ്റുകളുടെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് ¥1299 (കൺവെർട്ട് ചെയ്യുമ്പോൾ ₹15043) രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ അതുപോലെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് ¥1599 (~₹18517) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo