Realme Pad X ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു ;വില ?

Realme Pad X ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു ;വില ?
HIGHLIGHTS

Realme Pad X ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

കൂടാതെ Realme Watch 3 വാച്ചും വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വിപണിയിൽ ഇതാ റിയൽമിയുടെ പുതിയ രണ്ടു ഉത്പന്നങ്ങൾ അവതരിപ്പിച്ചിരിക്കുന്നു .Realme Pad X കൂടാതെ  Realme Watch 3 എന്നി രണ്ടു ഉത്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .Realme Pad X മോഡലുകൾ Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ  Realme Pad X കൂടാതെ  Realme Watch 3 രണ്ടു മോഡലുകളുടെ മറ്റു സവിശേഷതകളും വിലയും നോക്കാം .

REALME PAD X SPECS AND FEATURES

Realme Pad X

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 10.95-inch WUXGA+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .Qualcomm Snapdragon 695 പ്രോസ്സസറുകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ REALME PAD X മോഡലുകൾക്ക് 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ  Wi-Fi+5G വേരിയന്റുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Android 12 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

അതുപോലെ തന്നെ 8340 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയ മോഡലുകൾക്ക് 19999 രൂപയാണ് വില വരുന്നത് .കൂടാതെ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ  Wi-Fi+5G  മോഡലുകൾക്ക് 25999 രൂപയും അതുപോലെ തന്നെ 6 ജിബിയുടെ വേരിയന്റുകൾക്ക് 27999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo