റിയൽമിയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .Realme Pad X ആണ് ഇന്ന് വിപണിയിൽ അവതരിപ്പിക്കുന്നത് .മികച്ച പ്രോസ്സസറുകളിലും കൂടാതെ മറ്റു ഫീച്ചറുകളിലും ഈ റിയൽമിയുടെ പാഡുകൾ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് Qualcomm Snapdragon 695 എന്ന പ്രോസ്സസറുകൾ .അതുപോലെ തന്നെ 6 ജിബി റാം വേരിയന്റുകളും പ്രതീക്ഷിക്കാവുന്നതാണ് .ഈ Realme Pad X ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 11-inch IPS LCD ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .അതുപോലെ തന്നെ 2K റെസലൂഷനും പ്രതീക്ഷിക്കാവുന്നതാണ് .ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് വരുകയാണെങ്കിൽ ഈ റിയൽമി പാഡുകൾ Android 11ൽ തന്നെ പ്രതീക്ഷിക്കാം .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ റിയൽമി പാഡുകൾ Qualcomm Snapdragon 695 പ്രോസസറുകളിൽ എത്തുമെന്നാണ് സൂചനകൾ .അതുപോലെ തന്നെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് . 512GB വരെ മെമ്മറി കാർഡ് ഉപയോഗിക്കുവാനുള്ള ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഇതിന്റെ വലിയ ബാറ്ററി ലൈഫ് .8340mAhന്റെ ബാറ്ററി കരുത്തിൽ തന്നെ REALME PAD X വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ ക്യാമറകൾ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും പ്രതീക്ഷിക്കാം .