6400mAh ബാറ്ററിയിൽ റിയൽമി പാഡ് മിനി എത്തി ;വില ?

6400mAh ബാറ്ററിയിൽ റിയൽമി പാഡ് മിനി എത്തി ;വില ?
HIGHLIGHTS

Realme Pad Mini വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Unisoc T616 SoC പ്രോസ്സസറുകളിലാണ് പ്രവർത്തനം

റിയൽമിയുടെ പുതിയ പാഡ് മിനി ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . Realme Pad Mini എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച് സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് Realme Pad Mini വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6400mAh ബാറ്ററി ലൈഫിൽ ആണ് ഈ മോഡലുകൾ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

REALME PAD MINI SPECS AND FEATURES

Realme Pad Mini

ഡിസ്‌പ്ലേയുടെ സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 8.7-inch IPS LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .HD+ റെസലൂഷൻ ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ Unisoc T616 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ REALME PAD MINI മോഡലുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .അതുപോലെ തന്നെ 1TB വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ചു വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 11ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ REALME PAD MINI മോഡലുകൾക്ക് 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ  P9,900 (~₹14,700) രൂപയ്ക്ക് അടുത്തുവരും .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo