Realme Narzo 10, Realme Narzo 10A ഫോണുകൾ മാർച്ച് 26നു ഇന്ത്യയിൽ

Realme Narzo 10, Realme Narzo 10A ഫോണുകൾ മാർച്ച് 26നു ഇന്ത്യയിൽ
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ റിയൽമിയുടെ രണ്ടു സ്മാർട്ട് ഫോണുകൾ എത്തുന്നു

റിയൽമിയുടെ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ മാർച്ച് 26നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .മിഡ് റെയിഞ്ചിലും കൂടാതെ ബഡ്ജറ്റ് റെയിഞ്ചിലും വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് Realme Narzo 10, Realme Narzo 10A  എന്നി സ്മാർട്ട് ഫോണുകൾ .Realme Narzo 10 ഫോണുകൾ പുറത്തിറങ്ങുന്നത് 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ് .രണ്ടു ഫോണുകളും ഈ മാസം 26നു തന്നെ പുറത്തിറങ്ങുന്നു .

കൂടാതെ 39 ദിവസ്സം വരെ സ്റ്റാൻഡ് ബൈ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് കാഴ്ചവെക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം .5000 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Realme Narzo 10A  ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ  MediaTek Helio G70 SoC ലാണ് ഇതിന്റെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് . 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Realme Narzo 10 ഫോണുകളുടെ പ്രതീഷിക്കുന്നു സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .720×1,600 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .റിയൽമിയുടെ ഈ രണ്ടു ബഡ്ജറ്റ് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ മാർച്ച് 26നു ഇന്ത്യൻ വിപണിയിൽ.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo