വിപണി കീഴടക്കാൻ റിയൽമി Narzo 20 ഈ മാസ്സം വിപണിയിലെത്തും

വിപണി കീഴടക്കാൻ റിയൽമി Narzo 20  ഈ മാസ്സം വിപണിയിലെത്തും
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

റിയൽമി നർസോ 20 സീരിയസ്സുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്

ഫ്ലിപ്പ്കാർട്ടിൽ ആണ് ആദ്യ സെയിൽ എത്തുന്നത്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമി Narzo 20 സീരിയസ്സുകളാണ് ഈ മാസ്സം 21 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഈ വർഷം തന്നെ റിയൽമി പുറത്തിറക്കിയ മറ്റൊരു സ്മാർട്ട് ഫോണുകളായിരുന്നു റിയൽമി Narzo 10 സീരിയസ്സുകൾ .8499 രൂപ മുതലായിരുന്നു ഈ 10 സീരിയസ്സുകൾ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ അടുത്ത Narzo സീരിയസ്സുകളും സെപ്റ്റംബർ 21 നു ഇന്ത്യൻ വിപണിയിൽ എത്തുന്നു . Narzo 20 കൂടാതെ  Narzo 20എ എന്നി മോഡലുകളാണ് എത്തുന്നത് .Helio G85,Snapdragon 662 അല്ലെങ്കിൽ  665 എന്നി പ്രോസ്സസറുകളിൽ ഈ സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .

റിയൽമിയുടെ NARZO 10-സവിശേഷതകൾ 

6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G80 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  ക്വാഡ് ക്യാമറകളും കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4  ജിബി റാം കൂടാതെ 128  ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബി 128  ജിബി വേരിയന്റുകൾക്ക് വിപണിയിൽ 11999  രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo