റിയൽമി വെടിക്കെട്ട് ;10499 രൂപയ്ക്ക് realme narzo 20 പുറത്തിറക്കി
റിയൽമിയുടെ narzo 20 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
48 എംപി 3 ക്യാമറയിലാണ് എത്തിയിരിക്കുന്നത്
10499 രൂപ മുതലാണ് realme narzo 20 ഫോണുകളുടെ വില ആരംഭിക്കുന്നത്
റിയൽമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .realme narzo 20 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സെപ്റ്റംബർ 28 നു ഈ സ്മാർട്ട് ഫോണുകൾ ആദ്യ സെയിലിനു വിപണിയിൽ എത്തുന്നതാണ് .
6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G85 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 6000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3 കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .
4 ജിബി റാം കൂടാതെ 64 ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബി 64 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 10499 രൂപയാണ് വില വരുന്നത് .6000mAhന്റെ (18W Type-C Quick Charge) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സെപ്റ്റംബർ 28 നു ഈ സ്മാർട്ട് ഫോണുകൾ ആദ്യ സെയിലിനു വിപണിയിൽ എത്തുന്നതാണ് .