റിയൽമിയുടെ Narzo 10 സീരിയസ്സുകൾ പുറത്തിറക്കി ;വില 8499 രൂപ മുതൽ
റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി
റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമിയുടെ Narzo 10 കൂടാതെ റിയൽമിയുടെ Narzo 10A എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച ബാറ്ററി ലൈഫിലാണ് ഈ റിയൽമിയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഗെയിം കളിക്കുന്നവർക്ക് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
റിയൽമിയുടെ Narzo 10A -സവിശേഷതകൾ
റിയൽമിയുടെ പുതിയ Narzo 10A സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G70 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .12 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3 കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .3 ജിബി റാം കൂടാതെ 32 ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബി 32 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 8499 രൂപയാണ് വില വരുന്നത് .മെയ് 22 നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
First sale of the #48MPQuadCamEpicPerformance,#realmeNarzo10 at 12 PM, 18th May.
✔️ 4+128GB, at ₹11,999
&#TripleCameraAClassPerformance, #realmeNarzo10A at 12 PM, 22nd May.
✔️ 3+32GB, ₹8,499
on https://t.co/HrgDJTHBFX & @Flipkart.https://t.co/q6rSBUWVdn pic.twitter.com/CScZ5Azgdy— realme (@realmemobiles) May 11, 2020
റിയൽമിയുടെ Narzo 10-സവിശേഷതകൾ
6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G80 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സൽ ക്വാഡ് ക്യാമറകളും കൂടാതെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3 കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .
4 ജിബി റാം കൂടാതെ 128 ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബി 128 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 11999 രൂപയാണ് വില വരുന്നത് .മെയ് 18 ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൈറ്റ് കൂടാതെ ഗ്രീൻ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .