REALME NARZO 10 സീരിയസ്സ് ലോഞ്ച് വീണ്ടും മാറ്റിവെച്ചു

REALME NARZO 10 സീരിയസ്സ്  ലോഞ്ച് വീണ്ടും മാറ്റിവെച്ചു
HIGHLIGHTS

കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇത് വീണ്ടും മാറ്റി വെച്ചിരിക്കുന്നത്

REALME NARZO 10 സ്മാർട്ട് ഫോണുകൾ ഈ മാസവും ഉണ്ടാകില്ല .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളുടെ സെയിൽ പ്രവർത്തനം താത്കാലികമായി നിർത്തലാക്കിയതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ഇത് മാറ്റിവെച്ചിരിക്കുന്നത് .റിയൽമിയുടെ CEO തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത് .

കൂടാതെ 39 ദിവസ്സം വരെ സ്റ്റാൻഡ് ബൈ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് കാഴ്ചവെക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം .5000 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

REALME NARZO 10A nbsp; ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ  MediaTek Helio G70 SoC ലാണ് ഇതിന്റെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് . 6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Realme Narzo 10 ഫോണുകളുടെ പ്രതീഷിക്കുന്നു സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .720×1,600 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .റിയൽമിയുടെ ഈ രണ്ടു ബഡ്ജറ്റ് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ മാർച്ച് 26നു ഇന്ത്യൻ വിപണിയിൽ എത്തേണ്ട സ്മാർട്ട് ഫോണുകൾ ആയിരുന്നു .എന്നാൽ ഈ ആഴ്ചയിൽ വീണ്ടും ലോഞ്ച് ഉണ്ട് എന്നാണ് പറഞ്ഞിരുന്നത് .ഇപ്പോൾ വീണ്ടും മാറ്റി വെച്ചിരിക്കുന്നു .പുതിയ ലോഞ്ച് തീയതി ഉടനെ അറിയിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo