റിയൽമിയുടെ പുതിയ രണ്ടു ഫോണുകളായ REALME NARZO 10, NARZO 10A എന്നി ഫോണുകളുടെ ലോഞ്ച് ഈ മാസം 26 തീയതി നടത്തുവാനിരിക്കുകയായിരുന്നു .എന്നാൽ കഴിഞ്ഞ ദിവസ്സം പ്രധാന മന്ത്രിയുടെ ലോക്ക് ഡൌൺ പ്രഖ്യാപനത്തെ തുടർന്നാണ് ഇപ്പോൾ ഇത് മാറ്റി വെച്ചിരിക്കുന്നത് .നിലവിൽ താത്കാലികമായി ഇത് മാറ്റി വെച്ചിരിക്കുകയാണ് .
ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം
കൂടാതെ 39 ദിവസ്സം വരെ സ്റ്റാൻഡ് ബൈ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് കാഴ്ചവെക്കുന്നുണ്ട് എന്നാണ് കമ്പനിയുടെ അവകാശവാദം .5000 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
Realme Narzo 10A ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കുകയാണെങ്കിൽ MediaTek Helio G70 SoC ലാണ് ഇതിന്റെ പ്രൊസസ്സറുകളുടെ പ്രവർത്തനം നടക്കുന്നത് . 6.5 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് ഇതിനുള്ളത് .5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
Realme Narzo 10 ഫോണുകളുടെ പ്രതീഷിക്കുന്നു സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഡിസ്പ്ലേയാണുള്ളത് .720×1,600 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .റിയൽമിയുടെ ഈ രണ്ടു ബഡ്ജറ്റ് മിഡ് റേഞ്ച് സ്മാർട്ട് ഫോണുകൾ മാർച്ച് 26നു ഇന്ത്യൻ വിപണിയിൽ.