റിയൽമിയുടെ ആദ്യത്തെ 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ?
റിയൽ മി അവരുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളുമായി ഇന്ത്യൻ വിപണിയിൽ എത്തുന്നു .റിയൽമിയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴി തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത് .ഈ വർഷം തന്നെ ഇന്ത്യയിൽ റിയൽമിയുടെ 5ജി സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് റിയൽമിയുടെ ഇന്ത്യൻ CEO പറഞ്ഞിരിക്കുന്നത് .എന്നാൽ അത് റിയൽമിയുടെ ഉടൻ പുറത്തിറങ്ങനിരിക്കുന്ന റിയൽമി X എന്ന സ്മാർട്ട് ഫോൺ ആകുവാനും സാധ്യതയുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 48 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോൺ ആണ് റിയൽമി X .
#5GisReal …. Straight out of meeting room with Mr. Sky Li. Glad to share you our latest R&D updates: #realme will be among the first brands to bring 5G products globally this year. And we are determined to bring the best of technology to India as early as possible. pic.twitter.com/cVNOA6f9Iw
— Madhav 5G (@MadhavSheth1) June 6, 2019
റിയൽമി X -സവിശേഷതകൾ
48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ AMOLED സ്ക്രീൻ & 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .
സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് റിയൽമി x സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .3,765mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .