റിയൽമി 3 സ്മാർട്ട് ഫോണുകൾ മാർച്ച് 4നു ഇന്ത്യൻ വിപണിയിൽ എത്തുന്നു
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു
ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ എന്നി മോഡലുകളെ നേരിടാൻ റിയൽമിയുടെ 3 എന്ന മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .മാർച്ച് 4 ഉച്ചയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു . 24 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കൂടാതെ Helio P70-ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .റിയൽമി തന്നെയാണ് ട്വിറ്ററിൽ പുതിയ പിക്ച്ചറുകൾ ഷെയർ ചെയ്തിരിക്കുന്നത് .
ഷവോമിയുടെ റെഡ്മി നോട്ട് 7 Pro എന്ന സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്യാമറയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മോഡലുകളാണ് .ഇതിന്റെ വിലയും 15000 രൂപയ്ക്ക് താഴെ ലഭിക്കുന്നു എന്ന സവിശേഷതകളും റെഡ്മി മോഡലുകൾക്കുണ്ട് .എന്നാൽ റിയൽമി സ്മാർട്ട് ഫോണുകളും ഇതേ സവിശേഷതകളും കൂടാതെ ഇതേ റെയിഞ്ചിലും വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾ ആണ് എന്നാണ് സൂചനകൾ .കൂടാതെ 4230mAhന്റെ ബാറ്ററി ലൈഫും റിയൽമി 3 ഫോണുകൾക്കുണ്ട് .റിയൽമി കഴിഞ്ഞ വർഷം പുറത്തിറക്കിയ മോഡലുകൾ ആയിരുന്നു റിയൽമി 2 & 2 പ്രൊ മോഡലുകൾ .
റിയൽമി 2 പ്രൊ സ്മാർട്ട് ഫോണുകൾ
6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8 ജിബിയുടെ റാം കൂടാതെ Snapdragon 660 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .
3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .20000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .