റിയൽമി മാജിക്ക് ;55ഇഞ്ചിൽ 4K HDR SLED ടിവി പുറത്തിറക്കി ,വില ?

റിയൽമി മാജിക്ക് ;55ഇഞ്ചിൽ 4K HDR SLED ടിവി പുറത്തിറക്കി ,വില ?
HIGHLIGHTS

റിയൽമിയുടെ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തി

55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഈ ടെലിവിഷനുകൾ എത്തിയിരിക്കുന്നത്

റിയൽമിയുടെ SLED ടെലിവിഷനുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

റിയൽമിയുടെ പുതിയ ടെലിവിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .55 ഇഞ്ചിന്റെ 4K HDR SLED ടെലിവിഷനുകളാണ് ഇപ്പോൾ റിയൽമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഈ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ SLED ടെക്ക്നോളജിയാണ് . 4K HDR SLED സപ്പോർട്ട് ആണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .ഈ ടെലിവിഷനുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

55-INCH 4K HDR SLED TV

സവിശേഷതകൾ ആദ്യം തന്നെ എടുത്തു പറയേണ്ടത് ഇതിന്റെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് .55 ഇഞ്ചിന്റെ ഡിസ്‌പ്ലേയ്ക്ക് ഒപ്പം 4K HDR SLED സപ്പോർട്ടും ഈ ടെലിവിഷനുകൾക്ക് ലഭ്യമാകുന്നതാണു് . 12.8 കിലോ ഗ്രാം ഭാരമാണ് ഈ ടെലിവിഷനുകൾക്കുള്ളത് .കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .

Realme SLED TV launched in India

അതുപോലെ തന്നെ മികച്ച വ്യൂ കൂടാതെ ഐ പ്രൊട്ടക്ഷൻ എന്നിവയും ഇത് നൽകുന്നതാണ് .Chromecast, 2.4GHz കൂടാതെ  5GHz Wi-Fi & Bluetooth 5.0,മൂന്ന് HDMI പോർട്ടുകൾ ,രണ്ടു  USB പോർട്ടുകൾ ,എന്നിവ ഈ ടെലിവിഷനുകളുടെ മറ്റു സവിശേഷതകളാണ് .കൂടാതെ റിയൽമിയുടെ 55-INCH 4K HDR SLED ടെലിവിഷനുകൾക്ക് ഒപ്പം തന്നെ മറ്റൊരു സൗണ്ട് ബാറും പുറത്തിറക്കിയിരിക്കുന്നു .100വാട്ടിന്റെ സൗണ്ട് ബാർ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്  .60 വാട്ടിന്റെ സ്പീക്കർ യൂണിറ്റുകളും കൂടാതെ 40 വാട്ടിന്റെ സബ് വൂഫറുകളും ആണുള്ളത് .

Bluetooth 5.0 വഴിയും ഈ സൗണ്ട് സിസ്റ്റം കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 55-INCH 4K HDR SLED ടെലിവിഷനുകളുടെ വിപണിയിലെ വില വരുന്നത് Rs 39,999 രൂപയാണ് .കൂടാതെ റിയൽമിയുടെ  100W സൗണ്ട് സിസ്റ്റത്തിന്റെ വില വരുന്നത് 6999 രൂപയും ആണ് .ഒക്ടോബർ 16 മുതൽ ഈ രണ്ടു ഉത്പന്നങ്ങളും ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo