Realme GT 2 Master Explorer Edition ഫോണുകൾ എത്തുന്നു
ജൂലൈ 12 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ്
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Realme GT 2 Master Explorer Edition എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഈ മാസം 12 നു പുറത്തിറക്കുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ എല്ലാം തന്നെ ലോഞ്ചിന് മുൻപ് ഓൺലൈനിൽ ലേക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന ഫീച്ചറുകൾ നോക്കാം .
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Realme GT 2 Master Explorer Edition സ്മാർട്ട് ഫോണുകൾ 120Hz AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ എത്തുന്നതാണ് .അതുപോലെ തന്നെ ഈ Realme GT 2 Master Explorer Editionസ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകളും ഇപ്പോൾ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .
ലിസ്റ്റ് ചെയ്തിരിക്കുന്ന ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ട്രിപ്പിൾ പിൻ ക്യാമറകളും ലഭിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .